മുതുകുന്നു മല ഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി

മുതുകുന്നു മലഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൊച്ചാട് പഞ്ചായത്തിലെ പ്രകൃതി ആവോളം അറിഞ്ഞനുഗ്രഹിച്ച പ്രശാന്തമായ മുതുകുന്നു മലയിൽ റോഡ് നിർമ്മാണത്തിൻ്റെ പേരിൽ മണ്ണ് ഖനനം ആരംഭിച്ചു. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ഖനനം തടയാതിരിക്കാൻ നേഷണൽ ഹൈവേയ്ക്ക് മണ്ണ് നിറയ്ക്കാൻ എന്ന പേരിൽ വാഗഡ് എന്ന കമ്പനിയുമായി ഉടമ്പടി ചെയ്താണ് മലയിടിക്കൽ ആരംഭിച്ചത്.
വക്ക (VACCA)എന്ന പേരിൽ രൂപികരിച്ച കമ്പനി മുതുകുന്നു മലയുടെ മുകളിൽ വാങ്ങിയ 15 ഏക്കർ സ്ഥലത്ത് റിസോർട്ട് ഒരുക്കുവാൻ വേണ്ടിയാണ് ഖനനം ആരംഭിച്ചത്. 7000 ക്യുബിക് അടി വലുപ്പമുള്ള ടോറസ് ലോറികളിലാണ് ഇപ്പോൾ മണ്ണ് നീക്കം നടക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇത്തരം ഇരുപതോളം ലോറികൾ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. വക്കാ റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ മലയുടെ മുകൾ ഭാഗത്ത് പത്ത് ഏക്കറോളം മുഴുവനായും നിരപ്പാക്കുമെന്ന് അറിയുന്നു. ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിദഗ്ദാഭിപ്രായം. മുതുകുന്നു മലയുടെ സമീപത്ത് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായിധാരാളം കുടുംബങ്ങൾ ഇടതിങ്ങി താമസിക്കുന്നുണ്ട്. അധികാരികൾ നിസ്സംഗത തുടർന്നാൽ കിണറുകളിലെ നീരുറവ പോലും വറ്റാനും കാർഷിക പ്രവർത്തനങ്ങൾ പൂർണ്ണമായി ഇല്ലാതാകാനും വയനാട് മോഡൽ ദുരന്തം ഏറ്റുവാങ്ങാനും നാം അധിക കാലം കാത്തിരിക്കേണ്ടി വരില്ല.
ജലജീവൻ മിഷൻ്റെ 20 ലക്ഷം ലിറ്റർ കപ്പാസിറ്റിയിൽ നിർമ്മിച്ചു വരുന്ന വാട്ടർ ടാങ്കിനും മണ്ണ് ഖനനം പ്രതിസന്ധിയുണ്ടാക്കുമെന്ന് പൊതുവായി അഭിപ്രായും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തിൽ 6 മീറ്റർ വീതിയിലുണ്ടാക്കിയ സൗകര്യപ്രദമായ റോഡ് പൊട്ടിപ്പൊളിഞ്ഞ് അതിവേഗം നാശമാകാനും ഭീമൻ ടോറസ് വണ്ടിയുടെ നിരന്തരമായ മണ്ണ് കടത്തൽ കാരണമാകും. ജീവിത പ്രാരാബ്ദത്തിന്നിടയിൽ പകലന്തിയോളം പണിക്ക് പോയി ജീവിക്കുന്ന ജനജീവിതത്തെ ദുസ്സഹമാക്കാനും, പൂർണ്ണമായി ഇല്ലാതാക്കാനുള്ള മുതുകുന്നു മല ഖനനം പൂർണ്ണമായും നിർത്തിവെക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ഇനിമുതല്‍ റെയില്‍വേയില്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമേ അയയ്ക്കാനാകൂ

Next Story

നിർമ്മല്ലൂർ വട്ടച്ചാത്ത് വി.സി.രാജൻ അന്തരിച്ചു

Latest from Local News

നടേരി തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു) അന്തരിച്ചു

നടേരി :തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു – 50) അന്തരിച്ചു. പരേതനായ രാമോട്ടിയുടെയും കുഞ്ഞിപെണ്ണിൻ്റെയും മകനാണ്. സഹോദരങ്ങൾ: രാമൻ കുട്ടി, ചന്ദ്രിക,

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്