ഇനിമുതല്‍ റെയില്‍വേയില്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമേ അയയ്ക്കാനാകൂ

റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്.   ഈ സംവിധാനം കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത് ചെറുകിട കർഷകരാണ്. അത്തരത്തിലുള്ള ആളുകളെയാകും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. പാഴ്സലിന്റെ തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണമെന്ന നിബന്ധനയും റെയിൽവേ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

അതായത് 1000 കിലോയുളള പാഴ്സല്‍ അയയ്ക്കുന്നതിന് ഇനി നാല് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. തിങ്കളാഴ്ച മുതൽ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിൽ വരും. അഞ്ചുമിനിറ്റില്‍ താഴെ ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ നിന്ന് അയയ്ക്കുന്ന പാഴ്‌സലുകള്‍ക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകള്‍ കൂടി എടുക്കേണ്ടതുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടം വരെയുള്ള ജനറല്‍ ടിക്കറ്റ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജനറല്‍ ടിക്കറ്റിന് 540 രൂപയാണ് ഈടാക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് 1000 കിലോയുടെ പാഴ്‌സല്‍ അയയ്ക്കാന്‍ ഇനി മുതല്‍ 2160 രൂപയ്ക്കാണ് ടിക്കറ്റ് എടുക്കേണ്ടത്.

 

Leave a Reply

Your email address will not be published.

Previous Story

താരസംഘടനയായ അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

Next Story

മുതുകുന്നു മല ഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി