എൻ എസ് മാധവൻ 1983ൽ രചിച്ച വിഖ്യാത ചെറുകഥ ‘മുംബെ’ നാടക വേദിയിലെത്തുന്നു. തൊഴിൽ തേടി മുംബെയിലെത്തിയ ചെറുപ്പക്കാരൻ മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുന്നതോടെ അനുഭവിക്കുന്ന യാതനകളാണ് നാടകത്തിൻ്റെ ഇതിവൃത്തം. കഥയ്ക്ക് രംഗഭാഷ ഒരുക്കിയത് എം കെ സുരേഷ് ബാബുവാണ്. സുബേഷ് പത്മനാഭൻ, അശോകൻ കോട്ട്, ഉണ്ണി കുന്നോൽ, രവി കാപ്പാട്, സജേഷ്, വിനോദ് ചേമഞ്ചേരി , ശ്രീനിവാസൻ, പി കെ ഉണ്ണികൃഷ്ണൻ, ബേബി ബാബു, ശ്രീജ പൗർണമി , അനുപ്രഭ മുതലായവർ വേഷമിടുന്നു. ദീപ വിതാനം കാശി പൂക്കാടും സംഗീത നിയന്ത്രണം പി പി ഹരിദാസനും നിർവ്വഹിക്കുന്നു. പൂക്കാട് കലാലയം സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഡിസംബർ 23ന് ‘മുംബെ’ അരങ്ങിലെത്തും.
