അയനിക്കാട് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

/

പയ്യോളി: പയ്യോളി അയനിക്കാട് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോപിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും ജ്യോതിക ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷ് മരിച്ചത് കണ്ട് വിവരം വീട്ടില്‍ അറിയിക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് സുമേഷും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

Next Story

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു; കേരളത്തില്‍ 13 രൂപ വര്‍ധിക്കും

Latest from Local News

കൊല്ലം ചിറ മലിനമായ വിഷയം, ആരോഗ്യ വിഭാഗം വെള്ളം വിശദ പരിശോധനക്ക് അയച്ചു

കൊല്ലം ചിറയിൽ മാലിന്യം കലർന്ന് ചിറയിൽ കുളിക്കുന്നത് നിരോധിച്ചതിന് പിന്നാലെ തിരുവങ്ങൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ.

വി കെ ലീലാമ്മ മെമ്മോറിയൽ ജില്ലാ ഫുട്ബോൾ ടൂർണമെന്റ്:കാവുംവട്ടം മുസ്ലിം യു പി സ്കൂൾ ചാമ്പ്യന്മാർ

  പേരാമ്പ്ര: വൃന്ദാവനം എ യു പി സ്കൂൾ മുൻ മാനേജർ വി.കെ ലീലാമ്മയുടെ ഓർമയ്ക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബാൾ ടൂർണമെന്റിൽ

കൊല്ലത്ത് ചെള്ള് പനി മരണം : പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നു

   കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞദിവസം മരണപ്പെട്ട സ്ത്രീക്ക് ചെള്ള് പനി ആണെന്ന് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ

കൊയിലാണ്ടി റിട്ട. അഗ്രികൾച്ചറൽ ഓഫീസർ പാലക്കുളം മുത്താടിക്കണ്ടി ഇ.പി രവീന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി:റിട്ട. അഗ്രികൾച്ചറൽ ഓഫീസർ പാലക്കുളം മുത്താടിക്കണ്ടി ഇ.പി രവീന്ദ്രൻ(77) അന്തരിച്ചു. പിതാവ്: മേപ്പയൂർ കുഞ്ഞിക്കണ്ടി പരേതനായ ഇ.പി. നാരായണൻ (സ്വാതന്ത്ര്യ സമര

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 6