അയനിക്കാട് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

/

പയ്യോളി: പയ്യോളി അയനിക്കാട് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോപിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും ജ്യോതിക ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷ് മരിച്ചത് കണ്ട് വിവരം വീട്ടില്‍ അറിയിക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് സുമേഷും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

Next Story

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു; കേരളത്തില്‍ 13 രൂപ വര്‍ധിക്കും

Latest from Local News

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്

കൊടുവള്ളിയിൽ എംഎസ്എഫ് വിദ്യാർഥി റാലി ശനിയാഴ്ച; കാലാജാഥ പ്രയാണമാരംഭിച്ചു

കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി

കടത്തനാട് അങ്കം അങ്കത്തട്ടിന് തറകല്ലിട്ടു

ചോമ്പാല: മിനി സ്റ്റേഡിയത്തിൽ മെയ് മുന്ന് മുതൽ നടക്കുന്ന കടത്തനാട് അങ്കം അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം പത്മശ്രീ മിനാക്ഷി ഗുരുക്കൾ ഉദ്ഘാടനം

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ഭാരവാഹികൾ

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ പ്രഖ്യാപിച്ചു.വിസി ബിനീഷ് കുമാർ,ടിപി രാജേഷ്,അഡ്വക്കേറ്റ് വി സത്യൻ,ടി എം