പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സവംമുഡി കൊണ്ടാൻ രമേഷ് വീണയിൽ നാദവിസ്മയം തീർത്തു

/

 

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൽ ചെന്നൈ മുഡി കൊണ്ടാൻ രമേഷ് അവതരിപ്പിച്ച വീണക്കച്ചേരി നാദ വിസ്മയമായി. മൃദംഗത്തിൽ കലാമണ്ഡലം പി.വി. അനിൽ കുമാർ, മുഖർശംഖിൽ രാജീവ് ഗോപാൽ എന്നിവർ പക്കമേളമൊരുക്കി

 വെള്ളിയാഴ്ച പിഷാരികാ വിലമ്മയുടെ പിറന്നാൾ മഹോൽസവമാണ് മേളങ്ങളോടെയുള്ള പൂജകളോടെ തൃക്കാർത്തികക്ക് തുടക്കമാവും.കാലത്ത് പിഷാരികാവ് ഭജന സമിതിയുടെ അഖണ്ഡ നാമജപവും, സരസ്വതി മണ്ഡപത്തിൽ ക്ഷേത്ര കലാഅക്കാദമിയുടെ ഭക്തി ഗാനമൃതവും തുടങ്ങും.ഉച്ചക്ക് 12മണിയോടെ ദേവസ്വം ഊട്ടുപുരയിൽ കാർത്തികസദ്യ . വൈകീട്ട് കാർത്തിക ദീപം തെളിയും.തുടർന്ന് ക്ഷേത്രം ദീപ പ്രപഞ്ചത്തിൽ നിറയും. ആറ് മണിക്ക് സരസ്വതി മണ്ഡപത്തിൽ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പിഷാരികാവ് തൃക്കാർത്തിക സംഗീതപുരസ്കാരം സമ്മാനിക്കും. ചലച്ചിത്രഗായകൻ അജയ്‌ഗോപൻ മുഖ്യാഥിതി യായിരിക്കും. തുടർന്ന് ചെങ്കോട്ടൈഹരിഹര സുബ്രൻമണ്യത്തിന്റെ സംഗീത കച്ചേരിയുണ്ടാവും. ആറു മണിയോടെ ഊട്ടുപുരയിൽ ദേവസ്വ ത്തിന്റെ പിറന്നാൾ മധുരം വിളമ്പും.തൃക്കാർത്തിക സംഗീതോത്സവത്തിന് നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയിൽ എത്തുന്നത്.

Leave a Reply

Your email address will not be published.