ചേമഞ്ചേരി കൊളക്കാട് കാട്ടു പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകര്‍ത്തു. വിളയോട്ടില്‍ ബാലകൃഷ്ണന്‍(62)എന്നയാള്‍ക്കാണ് പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് കാട്ടു പന്നി കൊളക്കാട് തുവ്വക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം അക്രമം നടത്തിയത്. കാട്ടു പന്നിയുടെ മുന്നില്‍പ്പെട്ട ബാലകൃഷ്ണനെ തട്ടി വിഴ്ത്തുന്നതിനിടയില്‍ തലയടിച്ചു വീണാണ് പരിക്കേറ്റത്. രാവിലെ വെറ്റിലപ്പാറ കൊളക്കാട് റോഡില്‍ പെരുവയല്‍കുനി ആദര്‍ശിന്റെ ഇരു ചക്രവാഹനവും പന്നി ആക്രമിച്ചു. രാവിലെ പത്തരയോടെയാണ് സംഭവം.
ഏതാനും ദിവസമായി എളാട്ടേരി,മേലൂര്‍,കോമത്തുകര എന്നിവിടങ്ങളില്‍ പകല്‍ നേരങ്ങളിലും കാട്ടു പന്നിയെ കാണുന്നുണ്ട്.
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ