കൊയിലാണ്ടി മേല്‍പ്പാലത്തിലേക്ക് ചാഞ്ഞ് കിടന്ന പടുമരത്തിന്റെ ശാഖകള്‍ കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടി മാറ്റി. മരച്ചില്ലകൾ നടുവിലുളള ഇലക്ട്രിക് പോസ്റ്റ് ഇതോടെ വെളിച്ചത്തായി. വൈദ്യുതിലൈനും മരച്ചില്ലകളും കെട്ടിപിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവിടെ. ഇക്കാര്യം ന്യൂ പേജ് ഓണ്‍ലൈന്‍ ന്യൂസില്‍ വാര്‍ത്തയായി വന്നതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അടിയന്തിര നടപടി കൈക്കൊണ്ടത്. കൊയിലാണ്ടി
ബപ്പന്‍ കാട് റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നാണ് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് പടുമരം ചാഞ്ഞ് നില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നത്. മരത്തിന്റെ ചില്ലകള്‍ മേല്‍പ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനടുത്തു കൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
