കൊയിലാണ്ടി ബസ് സ്റ്റാന്റിനും, റെയില്‍വേ മേല്‍പ്പാലത്തിനുമിടയിലെ റോഡില്‍ യാത്രക്കാരെ വീഴ്ത്തുന്ന കുഴിയടക്കാന്‍ ഇനിയും നടപടിയായില്ല. ഇരുചക്രവാഹനക്കാര്‍, ഓട്ടോറിക്ഷക്കാര്‍ തുടങ്ങിയവരെല്ലാം റോഡിന് നടുവിലെ കുഴിയില്‍ വീണു അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നിരവധി വട്ടം ഈ കുഴിയുടെ കാര്യംനഗരസഭാധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. ബസ് സ്റ്റാന്‍ഡ് വളഞ്ഞു പോകേണ്ട ഒരു പാട്പേര്‍ ഇതിലെയാണ് യാത്ര ചെയ്യുക. കുറച്ച് ക്വാറി വെയിസ്റ്റ് നിക്ഷേപിച്ചാല്‍ തന്നെ കുഴി അടയും.
