വൈദ്യുതി നിരക്ക് വർധനക്കെതിരെ യു.ഡി.എഫ് ധർണ നടത്തി

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡി. സി.സി ജനറൽ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.പി റസാഖ് അധ്യക്ഷത വഹിച്ചു. കെ.സി രവീന്ദ്രൻ, പി.എസ് സുനിൽകുമാർ, സി.പി ഹമീദ്, ബാബു തത്തക്കാടൻ, ഇ.പി മുഹമ്മദ്, ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ. ജാനു, ആർ. കെ മുഹമ്മദ്, പി.കെ റഹീം, മുഹമ്മദ് ഷാഹിം, കെ.സി മുഹമ്മദ്, കെ.എം ദേവി, ശ്രീധരൻ നറക്കമ്മൽ, കെ. പി മായൻകുട്ടി, ചന്ദ്രൻ പടിഞ്ഞാറക്കര, പി. വി മൊയ്തി, ശശി ശിശിരം, ബോബി സുധീഷ് സംസാരിച്ചു.

Leave a Reply

Your email address will not be published.