ബേപ്പൂർ : നടുവട്ടം കറുപ്പൻ വീട്ടിൽ ആലിയുടെയും പരേതയായ ആയിഷ കുട്ടിയുടെയും മകൻ ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് റഫീഖ് ( 52 ) അന്തരിച്ചു . കോഴിക്കോട് മെഡിക്കൽ കോളെജ് കാഷ്വാലിറ്റി വളണ്ടിയറും ഹെൽപിംഗ് ഹാൻഡ്‌സ് കാഷ്യാലിറ്റി വളണ്ടിയർ വിംഗ് കൺവീനറും , മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണ
കമ്മിറ്റി മെമ്പറുമായിരുന്നു. കോവിഡ് കാലത്തടക്കം മെഡിക്കൽ കോളെജിൽ ഇദ്ദേഹം സ്തുർഹ്യ സേവനം നടത്തിയിരുന്നു.
കൈതവളപ്പ് സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ, കെ എൻ. എം ശാഖ എന്നിവയുടെ മുൻ പ്രസിഡൻ്റായിരുന്നു. പ്രദേശത്തെ എല്ലാ സാമൂഹ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിയിരുന്ന വ്യക്തി കൂടിയായിരുന്നു പരേതൻ. ഭാര്യ : സുലൈഖ , മകൻ : മിർഷാദ്, മരുമകൾ : അലീന . കബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ നടന്നു.
Latest from Local News
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)