ശബരിമലയിലെ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി

ശബരിമലയിലെ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് പറഞ്ഞ കോടതി, ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി.

സമരങ്ങൾ ആരാധനാവകാശത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ശബരിമല തീര്‍ഥാനടനകേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഡോളി സമരത്തിൽ വിശദീകരണം തേടിയിട്ടുണ്ടായിരുന്നു. പതിനൊന്ന് മണിക്കൂർ നീണ്ട ഈ സമരം എ ഡി എമ്മുമായി ചർച്ച നടത്തിയ ശേഷമാണ് അവസാനിപ്പിച്ചത്. മുന്നൂറിലേറെ വരുന്ന തൊഴിലാളികൾ സമരം നടത്തിയത് ഡോളി സര്‍വീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരെ ആയിരുന്നു.

ഇതിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, ഡോളി ജീവനക്കാരുടെ പ്രശ്നങ്ങൾ തീർത്ഥാടനകാലത്തിന് മുമ്പ് അറിയിക്കേണ്ടതായിരുന്നുവെന്നും, ഇത്തരത്തിൽ സമരം ചെയ്യുകയല്ല വേണ്ടിയിരുന്നതെന്നും കുറ്റപ്പെടുത്തി. പ്രായമായവരും, നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ ഡോളി സര്‍വീസ് കിട്ടിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിച്ച കോടതി, ഇതൊന്നും അനുവദിക്കാൻ കഴിയില്ലെന്നും അറിയിച്ചു. തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയുമെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളി കൃഷ്ണന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ചോദിച്ചത്.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

പുതിയ ജനപ്രതിനിധികളായ യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Next Story

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ‘നയിചേതന’ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു

Latest from Main News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

നിമിഷപ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീകോടതിയിൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ ചർച്ചകൾ നടത്താൻ പുതിയ മധ്യസ്ഥനെ നിയമിച്ചതായി

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഭൗതികശരീരത്തില്‍ ഗവർണർ രാജേന്ദ്ര