തലക്കുളത്തൂര്‍ : വീട്ടമ്മയെ ഫോണിലൂടെ ശല്യ ചെയ്യുകയും അശ്ലീല വീഡിയോ അയക്കുകയും ചെയ്ത യുവാവിനെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്മേരി കൊന്നോത്ത് പറമ്പ് സിജി നിവാസില്‍ സുജിത്ത് കുമാറി(39)നെയാണ് എസ്ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തലക്കുളത്തൂര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.










