കാഴ്ചാ വൈകല്യത്തെ അതിജയിച്ച് ജെഫിന് ഡോക്ടറേറ്റ്; അനുമോദനവുമായി കാരയാട് കോൺഗ്രസ് കമ്മിറ്റി

അരിക്കുളം: ഇരുൾ നിറഞ്ഞ കാഴ്ചകളെ ഇച്ഛാശക്തിയോടെ പൊരുതി തോൽപ്പിച്ച് ജീവിതം പ്രകാശപൂരിതമാക്കി യുവാവിൻ്റെ ഉജ്വല നേട്ടം. ജെഫിൻ ഇനി ഡോ. ജെഫിൻ. പൂർണ അന്ധതയെ അതിജയിച്ച് ജെഫിൻ ഇ കെ ഉന്നത വിദ്യാഭ്യാസ നേട്ടമായ ഡോക്ടറേറ്റ് കരസ്ഥമാക്കിയത് കാരയാട് പ്രദേശത്തിന് അഭിമാനമായി. ഹൈദരാബാദ് ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗേജസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലാണ് ജെഫിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടം. ‘അസാധാരണ മനുഷ്യ ശരീര സങ്കല്പങ്ങളും ആശയങ്ങളും, തിരഞ്ഞെടുത്ത കൗമാരക്കാർക്ക് വേണ്ടിയുള്ള കൃതികളിൽ; ഒരു ഭിന്നശേഷി പഠന വീക്ഷണം’ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ഡോ. ജയ് സിങിൻ്റെ കീഴലായിരുന്നു ഗവേണം. 2017 ൽ ഗവേഷണം ആരംഭിച്ച്,2018ൽ നെറ്റും ജെ ആർ ഫും കരസ്ഥമാക്കി, 2023 ഏപ്രിൽ മാസത്തിൽ പ്രബന്ധം സർവകലാശാലയിൽ സമർപ്പിച്ചു. 2024 ഒക്ടോബറിൽ ഗവേഷണ സർട്ടിഫക്കറ്റ് ലഭിച്ചു. കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മേപ്പയ്യൂർ ഗവ. എച്ച് എസ് എസ്, പയ്യോളി ജി വി എച്ച് എസ് എസ് എന്നിവിടങ്ങളിൽ ഹൈസ്കൂൾ-ഹയർ സെക്കണ്ടറി പഠനവും ഫറൂഖ് കോളേജിൽ ബിരുദ-ബിരുദാനന്തര പഠനവും പൂർത്തീകരിച്ചു. പ്രവാസിയായ അരിക്കുളം കാളിയത്ത് മുക്ക് കുന്നത്ത് അബ്ദുൾ ഖാദറിൻ്റെയും സാഹിറയുടെയും മകനാണ് ജെഫിൻ.ഷാനിബ്,ഹിഷാന എന്നിവർ സഹോദരങ്ങളാണ്.മലപ്പുറം പാണ്ടിക്കാട് സ്വദേശി റഷീദയാണ് ഭാര്യ. ഹെസ്സ മെഹക്, ഇസ്ദാൻ സാകി എന്നിവർ മക്കൾ.
ഉന്നത നേട്ടം കരസ്ഥമാക്കിയ ജെഫിനെ കാരയാട് 147ാം ബൂത്ത് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മനോജ് എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു. സി രാമദാസ്, കെ അഷറഫ് മാസ്റ്റർ, ശ്രീധരൻ കണ്ണമ്പത്ത്, കെ ശ്രീകുമാർ, എം ടി കുഞ്ഞിരാമൻ, യു രാജൻ, എൻ വി അഷറഫ്, പി കെ കെ ബാബു, യു അശോകൻ, ബീന കുന്നത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാണ്മാനില്ല

Next Story

കാപ്പാട് കടൽ ഭിത്തി പുനർ നിർമ്മാണത്തിന് സാങ്കേതികാനുമതി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ

സി.എച്ച് ഇബ്രാഹിം കുട്ടി ജനസേവനം ജീവിത ചര്യയാക്കിയ വ്യക്തിത്വം: ഇ.ടി. മുഹമ്മദ് ബഷീർ

പേരാമ്പ്ര: തൻ്റെ സമ്പത്തും സ്വാധീനവും സമൂഹത്തിലെ അശരണരായ സാധാരണക്കാർക്കു വേണ്ടി വിനിയോഗിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിത്വമാണ് സി.എച്ച്. ഇബ്രാഹിം കുട്ടിയെന്ന് മുസ്ലിം

വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തം സമാപിച്ചു

കൊയിലാണ്ടി: വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തം പ്രോഗ്രാമിൻ്റെ *കൊയിലാണ്ടി കോംപ്ലക്സ് തല മൽസരങ്ങൾ മേലൂരിൽ സമാപിച്ചു.

അങ്കത്തട്ട് ഒരുങ്ങി; ഒരു മുഴം മുമ്പേ സ്ഥാനാർത്ഥികൾ

അരിക്കുളം: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപു തന്നെ വഴിയോരങ്ങളിൽ ബോർഡ് വെച്ചും സംഗമങ്ങൾ സംഘടിപ്പിച്ചും സ്ഥാനാർത്ഥികൾ കളം നിറയുന്നു. അരിക്കുളം പഞ്ചായത്തിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :