ജെ സി ഐ കൊയിലാണ്ടിയുടെ 43മത് പ്രസിഡണ്ടായി ഡോ അഖിൽ എസ് കുമാർ ചുമതല ഏറ്റെടുത്തു

ജൂനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ നിർവഹണം നവംബർ 28ന് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡോ അഖിൽ. എസ്. കുമാർ (പ്രസിഡൻ്റ്), ഡോ. സൂരജ് എസ് എസ് (സെക്രട്ടറി), ഡോ. നിവേദ്. അമ്പാടി (ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.ജെ സി ഐ കൊയിലാണ്ടിയുടെ യുവ സംരംഭകർക്കുള്ള ടൊബിപ് അവാർഡ് സമദ് മൂടാടിയും കമൽ പത്ര അവാർഡ് ഫൈസൽ മുല്ലാലയവും ഏറ്റുവാങ്ങി. സല്യൂട്ട് ദി സൈലൻ്റ് സ്റ്റാർ അവാർഡ് നൽകി ശ്രീമതി ഷൈമ എൻ കെ (നഴ്സിംഗ് അസിസ്റ്റൻ്റ്), സല്യൂട്ട് ദി ടീച്ചർ അവാർഡ് നൽകി ശ്രീമതി ബീന ടീച്ചറെയും ആദരിച്ചു.ചടങ്ങിൽ ശ്രീ പ്രമോദ് കുമാർ ,ശ്രീ അരുൺ എന്നിവർ മുഖ്യാതിഥി ആയിരുന്നു. ശ്രീ അജീഷ് ബാലകൃഷ്ണൻ, ശ്രീ അശ്വിൻ മനോജ്‌ ,ശ്രീ ഗോകുൽ ജെ ബി എന്നിവർ സംസാരിച്ചു.
2024-25 വർഷങ്ങളിൽ നടത്താനിരിക്കുന്ന പ്രോജെക്ടുകളായ ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം അലർട്ട് കൊയിലാണ്ടി, ഹെൽത്ത്‌ ക്ലബ്‌ സിനെർജി, വിദ്യാർത്ഥി ശാക്തീകരണ പദ്ധതി എമ്പവർ യു, വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്, ഫീഡിങ് ബൂത്ത് എന്നിവ പ്രസിഡന്റ്‌ ഡോ അഖിൽ എസ് കുമാർ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.

Previous Story

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, അൻപതിനായിരം രൂപ പിഴയും

Next Story

കാണ്മാനില്ല

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ

സി.എച്ച് ഇബ്രാഹിം കുട്ടി ജനസേവനം ജീവിത ചര്യയാക്കിയ വ്യക്തിത്വം: ഇ.ടി. മുഹമ്മദ് ബഷീർ

പേരാമ്പ്ര: തൻ്റെ സമ്പത്തും സ്വാധീനവും സമൂഹത്തിലെ അശരണരായ സാധാരണക്കാർക്കു വേണ്ടി വിനിയോഗിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിത്വമാണ് സി.എച്ച്. ഇബ്രാഹിം കുട്ടിയെന്ന് മുസ്ലിം

വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തം സമാപിച്ചു

കൊയിലാണ്ടി: വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തം പ്രോഗ്രാമിൻ്റെ *കൊയിലാണ്ടി കോംപ്ലക്സ് തല മൽസരങ്ങൾ മേലൂരിൽ സമാപിച്ചു.

അങ്കത്തട്ട് ഒരുങ്ങി; ഒരു മുഴം മുമ്പേ സ്ഥാനാർത്ഥികൾ

അരിക്കുളം: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപു തന്നെ വഴിയോരങ്ങളിൽ ബോർഡ് വെച്ചും സംഗമങ്ങൾ സംഘടിപ്പിച്ചും സ്ഥാനാർത്ഥികൾ കളം നിറയുന്നു. അരിക്കുളം പഞ്ചായത്തിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :