ചേമഞ്ചേരി : പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവ
ബോധിക വിനായകം പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അരിയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരിക്ക് ക്ഷേത്ര കമ്മിറ്റിസെക്രട്ടറി കെ.വി. രാജേഷ് ആദ്യ പ്രതിനൽകി.പ്രകാശന ചടങ്ങിൽ പ്രസിഡണ്ട് സുനിൽകുമാർ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് ജി.കെ. ഷിബു, സെക്രട്ടറി വിനോദ് കാളക്കണ്ടി, ട്രഷറർ പി.കെ.സന്തോഷ് പങ്കെടുത്തു. ഉത്സവ ഫണ്ടിലേയുള്ള ആദ്യ സമർപ്പണം ക്ഷേത്ര ഊരാളതറവാട്ടിലെ ശ്രീമതി കരുവിശ്ശേരി ഭാനുമതി അമ്മ നിർവ്വഹിച്ചു.2025ജനുവരി 13 മുതൽ 18 വരെയാണ് വില്ലെഴുന്നള്ളിപ്പ് മഹോത്സവം








