കൊയിലാണ്ടി: ഡൽഹി മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ സൈനികൻ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെൽത്ത് സെൻ്ററിനു സമീപം (ഇല്ലത്ത് കാവ്) തവളകുളംകുനി ‘ഹരിചന്ദന’ത്തിൽ സജിത്ത് (43) ആണ് മരിച്ചത്. ഉത്തർ പ്രദേശ് ഗാസിയാബാദ് ഡിഫെൻസ് സർവിസ് കോർപ്സിൽ (ഡി.എസ്.സി) സേവനമനുഷ്ഠിക്കുകയായിരുന്ന സജിത്ത് ഡൽഹിയിൽ ഡ്യൂട്ടിക്കെത്തിയതായിരുന്നു. നവംബർ മൂന്നിന് ഉച്ചക്കായിരുന്നു അപകടം ഉണ്ടായത്. ഫോണിൽ കുടുംബവുമായി സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ സജിത്ത് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.കഴുത്തിനും നട്ടെല്ലിനും, വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ സജിത്ത് ഡൽഹിയിൽ മിലിറ്ററി ഹോസ്പ്‌പിറ്റലിൽ ചികിത്സയിലായിരുന്നു.പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവാഴ്ച രാവിലെ 8.10 ഓടെയാണ് മരിച്ചത്.
മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പാലോറയിൽ ബാലന്റെയും ദേവിയുടെയും (നന്മണ്ട 12) മകനാണ് സജിത്ത്.ഭാര്യ: എം .ജോഷ്‌മ . മക്കൾ: റിഥുദേവ് ( വിദ്യാർത്ഥി അമൃത വിദ്യാലയം പെരുവട്ടൂർ), റിഷിക്ക് ദേവ് . സഹോദരി: സിതാര (മാനന്തവാടി). ഡൽഹി മിലിറ്ററി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച രാത്രി പത്ത് മണിയോടെ പുളിയഞ്ചേരിയിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് സംസ്ക്കാരം വ്യാഴാഴ്ച രാവിലെ നന്മണ്ടയിലെ വിട്ടുവളപ്പിൽ നടക്കും.
Latest from Local News
അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്
റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5
കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്







