റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു

റേഷൻ കാർഡ് ഉടമകളിൽ നിന്നും മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ആയിരം സ്ക്വയർ ഫീറ്റ് വീട് സ്വന്തമായുള്ളവർ, ഒരേക്കർ ഭൂമി സ്വന്തമായുള്ളവർ, സർക്കാർ/ അർദ്ധസർക്കാർ/ സഹകരണ മേഖല എന്നിവയിൽ ജോലിയുള്ളവർ, ആദായനികുതി കൊടുക്കുന്നവർ, പ്രതിമാസം 25000 രൂപക്ക് മുകളിൽ വരുമാനം ഉള്ളവർ, നാലു ചക്രവാഹനം സ്വന്തമായി ഉള്ളവർ, എന്നിങ്ങനെയുള്ള മുൻഗണന മാനദണ്ഡങ്ങൾ ഉൾപ്പെട്ടു വരാത്ത റേഷൻ കാർഡ് ഉടമകൾക്ക് മതിയായ രേഖകൾ സഹിതം ഓൺലൈനായി 2024 നവംബർ 25 മുതൽ ഡിസംബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

വീടിൻ്റെ ചുറ്റളവ് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, മാരകരോഗമോ മറ്റ് ശാരീരിക മാനസിക പരിമിതികളോ ഉള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, തുടങ്ങിയ അപേക്ഷയിൽ അവകാശപ്പെടുന്ന കാര്യങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പത്ത് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

Next Story

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ