അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ കൈമാറി

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറി. മുക്കാളിയിലെ നാണൂസ് ബേക്കറിയുടമ സുരേഷ് ബാബുവിൻ്റെ കുടുംബത്തിനാണ് പദ്ധതി ചെയർമാൻ എ.വി.എം കബീർ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ എന്നിവർ ചേർന്ന് ചെക്ക് കൈമാറിയത്.

ചടങ്ങിൽ അഴിയൂർ പഞ്ചായത്ത് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രീത പി.കെ, എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം.അബ്ദുസ്സലാം, അമൽ അശോക്, ഹരീഷ് ജയരാജ്, കെ.കെ അനിൽകുമാർ, എ.ടി ശ്രീധരൻ, പി.പി വിജയൻ, സുജിത് പുതിയോട്ടിൽ, പ്രദീപ് ചോമ്പാല, യു.എ റഹീം, ശ്രീധരൻ കൈപ്പാട്ടിൽ, കെ.വി രാജൻ, കെ.പി പ്രമോദ്, സമ്രം, റഫീഖ്‌ അഴിയൂർ എന്നിവർ സംസാരിച്ചു. മുക്കാളി യൂണിറ്റ് പ്രസിഡണ്ട് ബാബു ഹരിപ്രസാദ് സ്വാഗതവും സാലിം അഴിയൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു.

Next Story

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം

Latest from Local News

 ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു

ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു. പുതുവർഷത്തിൽ തുടങ്ങുന്ന ടോൾ പിരിവിൻറെ നിരക്കുകൾ

കരുണയുടെ ഉറവ വറ്റാതെ പൂതേരിപ്പാറ ഗ്രാമം

ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.