ഉള്ളിയേരി : കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം 24)നടത്തി സ്മിത ഒ കെ അധ്യക്ഷത വഹിച്ച ചടങ്ങ് ചിത്രകാരൻ ജോഷി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ബൈജു കൂമുള്ളി, ഹരിത, സബിത സി കെ, എന്നിവർ ആശംസകൾ നേർന്നു. പല്ലവി, ഹിമ, ജ്യോതികയും ചേർന്ന് പ്രാർത്ഥന ചൊല്ലി. ഷാക്കിറ കെ സ്വാഗതവും വിനീത നന്ദിയും പറഞ്ഞു. എൽ കെ ജി, യു കെ ജി, യു പി, ഹൈസ്കൂൾ, എച്ച് എച്ച് എസ് വിദ്യാർത്ഥികൾ പങ്കെടുത്തു.








