മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം സംഘടിപ്പിച്ചു. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ആഹ്ളാദ പ്രകടനത്തിൽ നൂറ് കണക്കിന് യു.ഡി.എഫ് ‘ പ്രവർത്തകർ പങ്കെടുത്തു. ആഹ്ളാദ പ്രകടനത്തിന്.ഇ.അശോകൻ, എ.വി.അബ്ദുല്ല, പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, ടി.കെ എ ലത്തീഫ്, പി.കെ അനീഷ്, എം.എം അഷറഫ്, കെ.പി വേണുഗോപാൽ, കെ.എം.എ അസീസ്, സി.പി നാരായണൻ, കീപ്പോട്ട് അമ്മത്, സി.എം ബാബു, മുജീബ് കോമത്ത്, ഷബീർ ജന്നത്ത്, ടി.കെ അബ്ദുറഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ഐ.ടി അബ്ദുൽ സലാം, ആർ.കെ.ഗോപാലൻ എന്നിവർ നേതൃത്വം നൽകി








