കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന്

കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന് (വെള്ളി) നടക്കും. ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻ്ററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കാഴ്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനവും സിനിമാപ്രദർശനവും നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ കായണ്ണ ടൗണിലെ സ്വപ്നനഗരിയിൽ നടക്കും.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്യും .ലിറ്റിൽ ടെററിസ്റ്റ്, അൺകൗണ്ടഡ്, പങ്ക്, ഫ്രീ ബേർഡ്സ്, കവി, വിൻഡ് ചിംസ് തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകരായ ശ്രീലാൽ മഞ്ഞപ്പാലം, ബിജു സീനിയ, തിരക്കഥാകൃത്ത് ശ്രീജീഷ് ചെമ്മരൻ, ചിത്രകാരൻ ലിതേഷ് കരുണാകരൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.