നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണം

കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്ക് നൈറ്റ് പട്രോളിങ്ങിനിടെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലെ പ്രദേശത്ത് ഒരു കാറും രണ്ട് യുവാക്കളും സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടാണ് പൊലീസ് ഇടപെട്ടത്.  യുവാക്കളെ ചോദ്യം ചെയ്ത സമയത്ത് ചാവി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അഞ്ച് പൊലീസുകാരിൽ മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഓടി രക്ഷപ്പെട്ട പ്രതികൾ തങ്ങളുടെ കാറിൽ കയറി രക്ഷപ്പെട്ടു. ഒരു പൊലീസുകാരന് ചെവിക്ക് സാരമായി മുറിവേറ്റു. ഇയാളുടെ ചെവിയിലെ മുറിവ് തുന്നിക്കെട്ടി. ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ആളുകളെന്നാണ് സംശയം. ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ

Next Story

കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന്

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ