വേളം ഹൈസ്കൂളിന് ഇത് ചരിത്രനിമിഷം

കോഴിക്കോട് വെച്ച് നടന്ന റവന്യു ജില്ലാ കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്ത് ഫസ്റ്റ് വിത്ത്‌ എ ഗ്രേഡ് നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഈ എട്ടാം ക്ലാസുകാരൻ. വേളം ഹൈസ്കൂൾ വിദ്യാർത്ഥിയും വേളം ശാന്തിനഗർ ആർ പി നദീർ മാസ്റ്ററുടെയും ഷൈബിന ടീച്ചെറുടെയും മകനായ അഫലഖ് അമൻ പ്രസംഗം ഉൾപ്പെടെ ഉള്ള മറ്റു മത്സരങ്ങളിലും കഴിവ് തെളിയിക്കുകയും ജില്ലാതലത്തിൽ ഉൾപ്പെടെ നിരവധി വിജയങ്ങൾ നേടിയിട്ടുമുണ്ട്. പഠനത്തോടൊപ്പം കലാരംഗത്തും നിരവധി നേട്ടങ്ങൾ കൈവരിച്ച അഫ്ലാഖ് അമൻ മികച്ച അഭിനേതാവ് കൂടിയാണ്. 

Leave a Reply

Your email address will not be published.