സുഹൃത് വേദി കുറ്റ്യാടി മാധ്യമ പ്രവർത്തകൻ കെ.മുകുന്ദൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടി അതിന് പരിഹാരം ഉണ്ടാവാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകനായിരുന്നു കെ.മുകുന്ദൻ എന്ന് സാംസ്കാരിക പ്രവർത്തകൻ എം.കെ.ശശി പറഞ്ഞു. മാധ്യമ പ്രവർത്തകൻ കെ.മുകുന്ദൻ്റെ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി.പി.ദിനേശൻ, എ.സി. അബ്ദുൾ മജീദ്, കുമ്പളം കണ്ടി അമ്മദ്, പി.രാധാകൃഷ്ണൻ, പി.കെ.നവാസ്, ടി.നാരായണൻ വട്ടോളി, സി.പി.രഘുനാഥ്, കെ.വി.ഷാജി, രമേശ് ബാബു കാക്കന്നൂർ, കെ.കെ.ഗിരീഷ്, ബിജു വളയന്നൂർ, ബാബു മമ്പള്ളി, എം.കെ.രാജൻ, സുധീർ രാജ്, ഇ.കെ.ശശീന്ദ്രൻ, ജമാൽ പാറക്കൽ, പ്രകാശൻ, വേണുഗോപാലൻ, തുടങ്ങിയവർ സംസാരിച്ചു.

Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത








