ചേമഞ്ചേരി കൊളക്കാട് യു പി സ്കൂൾ ശതവാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം ചെയർമാൻ യു. കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ജനറൽ കൺവീനർ കെ .എൻ . കെ.ശ്രീനാഥിന് കൈമാറി നിർവഹിച്ചു.പ്രധാനാധ്യാപിക പി. ശ്യാമള , വാർഡ് മെമ്പർ ലതിക, പി ടി എ പ്രസിഡന്റ് ഷറഫുദ്ധീൻ, രേഷ്മ എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായ ശശി ചെറൂര്, സത്യൻ കോട്ടുപൊയിൽ, തയ്യിൽ ഉണ്ണി നായർ, ശശി ഒറവങ്കര, വാസു ടി. പി, രാധ തയ്യിൽ, പൂർവധ്യാപകരായ രാജൻ , ശൈലജ. വി. നിർമല എന്നിവർ പങ്കെടുത്തു.വാർഷികാഘോഷത്തിന്റെ ഭാഗമായി ചിത്രകലാക്യാമ്പ്, ദ്വിദിന സഹവാസ ക്യാമ്പ്, പൂർവധ്യാപക വിദ്യാർത്ഥി സംഗമം, മെഡിക്കൽ ക്യാമ്പ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും.

