വിവർത്തക ബന്ധുത്വ യാത്രയ്ക്ക് സിംലയിൽ ഉജ്വല സ്വീകരണം

/

വിവർത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി ഹിമാചൽ പ്രദേശിലെ സിംലയിലെത്തിയ ഭാഷാ സമന്വയ വേദി പ്രവർത്തകർക്ക് ഉജ്വല സ്വീകരണം ലഭിച്ചു. ഹിമാചൽ പ്രദേശിലെ 21 എഴുത്തുകാരുടെ കഥകളുടെ മലയാളം പരിഭാഷ സിംലയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. മുതിർന്ന എഴുത്തുകാരൻ ശ്രീനിവാസ് ജോഷി കഥാകൃത്ത് സുദർശൻ വശിഷ്ഠിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു.

ഹിമാചൽ സർക്കാറിൻ്റെ കീഴിലുള്ള ഭാഷാ സാംസ്കാരിക വകുപ്പും ഭാഷാസമന്വയ വേദിയും ചേർന്ന് സംഘടിപ്പിച്ച ‘വിവർത്തനത്തിന്റെ വികാസയാത്ര ഇന്നലെ ഇന്ന്’ എന്ന സെമിനാർ സാംസ്കാരിക വകുപ്പ് അഡീഷണൽ ഡയരക്ടർ ഡോ മഞ്ജീത് ശർമ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ് ജോഷി അധ്യക്ഷനായിരുന്നു. മലയാള വിവർത്തകരും ഹിമാചൽ കഥാകൃത്തുക്കളും തമ്മിലുള്ള ആശയവിനിമയം നടന്നു. ‘ഏക ഭാരത് സമർത്ഥ ഭാരത്’ എന്ന സങ്കല്പം അർത്ഥവത്താകാൻ ആശയവിനിമങ്ങൾക്ക് ഗതിവേഗം വേണമെന്ന് സെമിനാറിൽ പങ്കെടുത്ത എഴുത്തുകാർ അഭിപ്രായപ്പെട്ടു. ഭാഷാ സമന്വയ വേദി പ്രസിഡൻ്റ് ഡോ ആർസു മുഖ്യപ്രഭാഷണം നടത്തി. രാജ്കുമാര്‍ രാകേഷ്, രമേശ് ചന്ദ്ര ഗംഗോത്ര, സുരേഷ് റാണ, ദീപ്തി സാരസ്വത് എന്നീ ഹിമാചലി എഴുത്തുകാരും, നോവലിസ്റ്റ് കെ.വി.മോഹൻകുമാർ, ഡോ. ഒ. വാസവൻ, ഡോ കെ സി അജയകുമാർ, പ്രൊഫ.കെ.ജെ.രമാഭായ്, ഡോ. ഷീന ഈപ്പൻ പി.എസ്.സജയ്കുമാർ, ഒ.കുഞ്ഞിക്കണാരൻ ,ഡോ ബി വിജയകുമാർ ,ടി. സുമിന , സഫിയ നരിമുക്കിൽ, എൻ.പ്രസന്നകുമാരി , ഡോ എം കെ പ്രീത, ഡോ.കെ. ആശിവാണി , സൽമി സത്യാർത്ഥി, ഡോ ഗീത വിജയകുമാർ, എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഹിമാചലി എഴുത്തുകാർക്ക് കേരളത്തിൽ നിന്നുള്ള ഉപഹാരങ്ങൾ നൽകി. ഹിമാചലി സംസ്കാരത്തിന്റെ പ്രതീകമായ തൊപ്പിയണിയിച്ചാണ് ഭാഷാസമന്വയ വേദി അംഗങ്ങളെ സാംസ്കാരിക വകുപ്പ് ആദരിച്ചത്. വിവർത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി 20 അംഗ സംഘമാണ് സിംലയിലെത്തിയത്. പ്രതിനിധി സംഘം സാംസ്കാരിക വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയെ സന്ദർശിച്ചു. സിംലയിലെ രാഷ്ട്രപതി നിവാസ്, മ്യൂസിയം, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളും സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

ശിശുദിനത്തിൽ കൊയിലാണ്ടി ലയൺസ് ക്ലബ്ബ് കോതമംഗലം യുപി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

Next Story

കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു

Latest from Local News

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേ നാളെ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും റാണി സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും (One Lakh worth

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.