പെൻഷൻ പരിഷ്ക്കരണ കമീഷനെ നിയമിക്കണം –  വി .പി.ഭാസ്കരൻ

കീഴരിയൂർ: വെറും രണ്ടു ശതമാനം പെൻഷൻ കുടിശ്ശിക മാത്രം നൽകി 39 ശതമാനം കുടിശ്ശിക ബാക്കിയാക്കി പിണറായി സർക്കാർ കേരളത്തിലെ പെൻഷൻകാരെയും ജീവനക്കാരെയും  വഞ്ചിച്ചിരിക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ പറഞ്ഞു. പെൻഷനേഴ്സ് അസോസിയേഷൻ കീഴരിയൂർ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   കെഎസ്എസ്പിഎ  ജില്ലാ പ്രസിഡൻ്റ് കെ.സി.ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. 5 വർഷം മുൻപ് വാങ്ങിയ അതേ പെൻഷൻ തുക തന്നെ ഇപ്പോഴും കൈപ്പറ്റുന്ന പെൻഷൻ കാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമാണെന്നും ഈ കാലയളവിൽ കുടിശിക കൈപ്പറ്റാൻ കഴിയാതെ ഏതാണ്ട് എൺപതിനായിരത്തോളം സർവീസ് പെൻഷൻകാരാണ് മരണപ്പെട്ടതെന്നും അവരുടെ ശാപം ഏറ്റുവാങ്ങിയ സർക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് എസ് പി എ പഞ്ചായത്ത് പ്രസിഡൻ്റ് കുറുമയിൽ അഖിലൻ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണാലയം ശശീന്ദ്രകുമാർ റിപ്പോർട്ടും,ബ.രാഘവൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.
രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി
ഒ.എം.രാജൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഇ.രാമചന്ദ്രൻ, കെ എസ് എസ് പി എ ജില്ലാ കമ്മിറ്റി അംഗം
കെ.എം.വേലായുധൻ, സി.രാധാകൃഷ്ണൻ, ചുക്കോത്ത്
ബാലൻ നായർ, ബി.ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ കൊളപ്പേരി, പഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തിൻ്റെ മീത്തൽ, കെ.ജലജ, മഹിളാ കോൺഗ്രസ്
മണ്ഡലം പ്രസിഡൻറ് സുലോചന സിറ്റാഡൽ, സി.സുനീതൻ എന്നിവർ
പ്രസംഗിച്ചു.

Leave a Reply

Your email address will not be published.