കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

പോക്‌സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കേരള പൊലീസ് പിടികൂടി അസമില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍.

നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

അംഗനവാടി പരിസരത്തെ കാടുവെട്ടിത്തെളിച്ച് ബാലുശ്ശേരി പോലീസ്

Next Story

ജില്ലാ സ്കൂൾ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ആൽവിൻ എസ്. ബി യെ ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു

Latest from Main News

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അഭിഭാഷകർക്കും സഹായി ബാലമുരുകനുമൊപ്പമാണ്

ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും മുന്നൊരുക്കയോഗം ചേര്‍ന്നു

ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ തീരുമാനം. ജനുവരി

കല്ലായിപ്പാലത്തിനു സമീപം വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം

കോഴിക്കോട് : കല്ലായിപ്പാലത്തിനു സമീപം വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം. പാലത്തിനു സമീപത്തെ ഇൻഡ്രസ്ട്രീരീയൽ അടക്കമുള്ള ബിൽഡിംഗിലാണ് തീപ്പിടുത്തം ഏകദേശം ഒരു