അംഗനവാടി പരിസരത്തെ കാടുവെട്ടിത്തെളിച്ച് ബാലുശ്ശേരി പോലീസ്

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പനങ്ങാട് കാവിൽ പാറ അംഗനവാടിയുടെ പരിസരത്തായി കുട്ടികൾക്കും തൊട്ടടുത്തുള്ള ഭിന്ന ശേഷി കുട്ടികളുടെ പരിശീലന സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ വളർന്നു പന്തലിച്ച കാട് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് ഇന്ന് കാലത്ത് മുതൽ വെട്ടി വൃത്തിയാക്കി.
ഒരാഴ്ച മുമ്പ് അറിഞ്ഞ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ വൃത്തിയാക്കാൻ തീരുമാനിച്ചതായിരുന്നു.
ഡ്യൂട്ടിത്തിരക്ക് കാരണം അന്ന് നടക്കാതെ പോയ പ്രവർത്തനമാണ് അംഗനവാടി ടീച്ചറേയും വാർഡ് മെമ്പറെയും ബന്ധപ്പെട്ടുകൊണ്ട് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദിനേശ് ടി പിയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് പുതുശ്ശേരി, വിനോദൻ സിപി, അബ്ദുൽ കരീം, പ്രവീഷ് , മുഹമ്മദ് സമീർ ബൈജു എന്നിവർ ചേർന്ന് ഇന്ന് കാലത്ത് 7 മണി മുതൽ ഒരു മണിക്കൂർ നേരത്തെ പ്രവർത്തി കൊണ്ട് വെട്ടി വൃത്തിയാക്കിയത്

24 ഓളം കുട്ടികൾ പഠിക്കുന്ന അംഗനവാടിയുടെ മതിലിനോട് ചേർന്ന് രണ്ടാൾ പൊക്കത്തിൽ ഉയർന്നുവന്ന കാട് കൊച്ചു കുട്ടികൾക്ക് വലിയ ഭീഷണിയായി വളർന്നു വന്നതായിരുന്നു

കാട് വളർന്നത് കാരണം പരിസരത്ത് വൈകുന്നേരങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാവാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വടകര ചെമ്മരത്തൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

Next Story

കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന

ബിഎൽഒമാരുടെ ആത്മഹത്യകൾ: ജോലിഭാരം കുറയ്ക്കാൻ അടിയന്തര നിർദേശം നൽകി സുപ്രീം കോടതി

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലിഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി

രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ; രാഹുൽ കീഴങ്ങാൻ സാധ്യത

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും