ഊരള്ളൂർ കോട്ടു കുന്ന് അങ്കണവാടിക്ക് ശിലയിട്ടു

അരിക്കുളം:ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊരള്ളൂർ കോട്ടു കുന്ന് അങ്കണവാടിക്ക് 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എംപി ശിവാനന്ദൻ മുഖ്യാതിഥിയായിരുന്നു.സറ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. അബിനിഷ് ,എം. പ്രകാശൻ മെമ്പർമാരായ ടി. രജില ,ബിന്ദു പറമ്പടി, എ. ഇന്ദിര ,മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി.രാധ ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി കെ ദിനൂപ്, അഷ്റഫ് വള്ളോട്ട്, വി. ബഷീർ ,ടി ടി ശങ്കരൻ ,എം. കെ രാഗിഷ് ,രാധിക , പ്രിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.