കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയാ സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. സുകുമാരൻ ചെറുവത്ത് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ. അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയൻ കോറോത്ത്, എം.ടി. നജീർ, എ. ശ്രീശൻ , കരുണാകരൻ കുറ്റ്യാടി, പി.കെ അനിൽകുമാർ, ധീരജ് ഗോപാൽ,രജീഷ് കെ.കെ, ദീപ്തി.ഡി, കെ.രാജൻ എന്നിവർ സംസാരിച്ചു.

അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ദശലക്ഷങ്ങൾ വിലയുള്ള മരുന്നുകൾ നിർബന്ധിത ലൈസൻസിങ്ങ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സ്പൈനൽ മസ്കുലാർ അട്രോഫി (എസ് എം എ) പോലുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾ ദശലക്ഷക്കണക്കിന്ന് രൂപ ചിലവാക്കിയാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. ഈ മരുന്നിന്ന് പ്രതിവർഷം ഒരു രോഗിയ്ക്ക് 72 ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. തദ്ദേശീയമായി ഉദ്പാതിപ്പിക്കുമ്പോൾ വളരെ കുറഞ്ഞ രൂപ മാത്രമേ വില്പന വില വരികയുള്ളൂവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ജീവൻരക്ഷാ മരുന്നുകളുടെ നികുതികൾ പിൻവലിക്കുക, ഫാർമസിസ്റ്റുകൾക്ക് പ്രഖ്യപിക്കപ്പെട്ട കരട് മിനിമം വേതനം പ്രബല്യത്തിൽ വരുത്തുക , ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തിക എല്ലാ ആശുപത്രികളിലും നിർബന്ധമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ഭാരവാഹികളായി പി.കെ.അനിൽകുമാർ (പ്രസിഡന്റ് ), സജിന.എസ്.കെ, നന്ദൻ.പി.ടി (വൈസ്.പ്രസി), ധീരജ് ഗോപാൽ (സെക്രട്ടറി), ദീപ്തി. ഡി , അരുൺ. യു.പി. (ജോ.സെക്രട്ടറി), അനിൽ കുമാർ.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലേക്ക് പത്ത് പുതിയ വന്ദേ മെട്രോ ട്രെയിനുകൾ കൂടി എത്തുന്നു

Next Story

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള