ശരണാർത്ഥം – സംഗീത ആൽബം പ്രകാശനം നാളെ

കൊയിലാണ്ടി: സംഗീതജ്ഞൻ കാവുംവട്ടം വാസുദേവൻ ഒരുക്കി യുവഗായകൻ കെ.കെ.നിഷാദ് ആലപിച്ച ‘ശരണാർത്ഥം’ ഭക്തിഗാന ആൽബത്തിൻ്റെ പ്രകാശനം നാളെ (നവംബർ 7 ന്) നടക്കും. വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ടൗൺഹാളിലാണ് പ്രകാശനം. പ്രശസ്ത ഗായകൻ വി.ടി.മുരളി പ്രകാശന കർമ്മം നിർവ്വഹിക്കും. കവിയും ചിത്രകാരനുമായ സോമൻ കടലൂർ ഏറ്റുവാങ്ങും. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിക്കും. ഇ.കെ.അജിത്ത് (പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, കൊയിലാണ്ടി നഗരസഭ), ഗാനരചയിതാവ് നിധീഷ് നടേരി, വി.പി.ഭാസ്ക്കരൻ (മാനേജർ, പിഷാരികാവ് ദേവസ്വം), അഡ്വ.എം.സത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കെ.പി.പുരുഷോത്തമൻ നമ്പൂതിരിയാണ് ഗാന രചന നിർവ്വഹിച്ചത്. കെ.ടി. സദാനന്ദൻ അഭിനയിച്ചു. ദൃശ്യവൽക്കരണം എൻ.ഇ.ഹരികുമാർ. നിർമ്മാണം – കെ.പി .ജയദേവ്, ക്യാമറ – അനിൽ മണമൽ/ രഞ്ജിത് ഭാസ്കരൻ, എഡിറ്റിംഗ് – വൈശാഖ് .ടി .കെ. പ്രോഗ്രാമിംഗ്/മിക്സിംഗ്- പ്രദീപ് കുമാർ മുക്കം, കീസ് – ബിജു തോമസ്.

Leave a Reply

Your email address will not be published.

Previous Story

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Next Story

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Latest from Local News

ക്യാമ്പസുകൾ സർഗാത്മകമാകണം: മുനീർ എരവത്ത്

ക്യാമ്പസുകൾ സർഗാത്മക പ്രവർത്തനങ്ങളുടെ ഇടമായി മാറണമെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കാൻ ക്യാമ്പസുകൾക്ക് കഴിയണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത്

നടുവത്തൂർ ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂളിൽ ആഘോഷലഹരി; എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും വിപുലമായ സമ്മർ ക്ലാസ്സുകളും പ്രഖ്യാപിച്ചു

നടുവത്തൂർ ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ (Tiny Tot Club English Play School) മുറ്റത്ത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ

ഫറോക്ക് നഗരസഭയിൽ മുസ്ലിംലീഗിലെ ചന്ദ്രികയെ ചെയർപേഴ്സനായി തെരഞ്ഞെടുത്തു

ഫറോക്ക് നഗരസഭയിൽ മുസ്ലിം ലീഗിലെ ചന്ദ്രികയെ ചെയർപേഴ്സനായി തെരഞ്ഞെടുത്തു.സി പി എമ്മിലെ എതിർ സ്ഥാനാർത്ഥി ദിൻഷിദാസിനെയാണ് തോൽപ്പിച്ചത്. ബി.ജെ.പി. അംഗം വോട്ടെടുപ്പിൽ

കൊടുവള്ളി നഗരസഭയിൽ മുസ്‌ലിം ലീഗിലെ സഫീന ഷമീറിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു

കൊടുവള്ളി നഗരസഭയിൽ മുസ്‌ലിം ലീഗിലെ സഫീന ഷമീറിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ ഒ.പി.ഷീബയെയാണ് പരാജയപ്പെടുത്തിയത്. 37 ഡിവിഷനുകളുള്ള നഗരസഭയിൽ