ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.   

ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

റേഷൻ കാർഡുകളിൽ തെറ്റുകൾ തിരുത്താൻ അവസരം നൽകുന്ന ‘തെളിമ’ നടപടിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്

Next Story

ശരണാർത്ഥം – സംഗീത ആൽബം പ്രകാശനം നാളെ

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ