കൊയിലാണ്ടി: വടകര സ്വദേശി പുതിയ വളപ്പിൽ വിജയൻ (83) സൂറത്തിൽ അന്തരിച്ചു.സൂറത്തിലെ സാമൂഹിക പ്രവർത്തകനായിരുന്നു. സൂറത്ത് അയ്യപ്പക്ഷേത്രം, കലാസമിതി, ശ്രീനാരായണ കൾച്ചറൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സ്ഥാപകാംഗവും അയ്യപ്പസേവാ സമിതി പ്രസിഡൻ്റുമായിരുന്നു. ഭാര്യ ഉഷ പാലേരി. മക്കൾ ജിഷ, ഷാജി. മരുമക്കൾ അനിൽകുമാർ ചൊക്ലി (ഖത്തർ), ഹിമ അറോത്ത് (പുറമേരി). സഹോദരങ്ങൾ പി.വി.രവീന്ദ്രൻ (മൂരാട്), സത്യനാഥൻ (കോഴിക്കോട്), രമാദേവി (പുതുപ്പണം), സചീന്ദ്രൻ (സൂറത്ത് ), വിനോദ് തിരുവള്ളൂർ, സജിനി തുമ്പോളി.
