ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ

 

കൊയിലാണ്ടി നഗരസഭയുടെ തനത് വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ചലന ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. നൂറോളം ഭിന്നശേഷി ക്കാർ ക്യാമ്പിൽ പങ്കെടുത്തു.

രണ്ടര ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നഗരസഭ വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 200 ഓളം ഭിന്നശേഷിക്കാർക്ക് ചലന ശ്രവണ സഹായ ഉപകരങ്ങൾ വിതരണം ചെയ്തതിൽ 12 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വിതരണവും ക്യാമ്പും ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, കൗൺസിലർമാരായ കെ.എ.ഇന്ദിര, കെ.കെ.വൈശാഖ്, വത്സരാജ് കേളോത്ത്, വി.പി.ഇബ്രാഹിംകുട്ടി, ഡോ.അബ്ദുൾ അസീസ് ( താലൂക്ക് ആശുപത്രി), ഐ.സി.ഡി.എസ്.സൂപ്പർവൈസർമാരായ എം.മോനിഷ, ടി.കെ.റുഫീല, കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർ അനുഷ്മ എന്നിവർ സംസാരിച്ചു. സ്പെഷൽ എഡുക്കേറ്റർ വി.എം.സുഹറയും അംഗൻവാടി പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

വീട്ടില്‍ അതിക്രമിച്ചു കടന്ന് കുടുംബത്തെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ 

Next Story

അത്തോളി ഓട്ടമ്പലം പടിക്കൽ ബാബു അന്തരിച്ചു

Latest from Local News

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഫൈസലിന്റെ ഓർമ്മയ്ക്കായി പിതാവ് മലർവാടി ഹംസ നെസ്റ്റിന് തുക സംഭാവന ചെയ്തു

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി

ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്