വീട്ടില്‍ അതിക്രമിച്ചു കടന്ന് കുടുംബത്തെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ 

 

കൊയിലാണ്ടി: : പന്തലായനിയില്‍ വീട് ആക്രമിച്ചു ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.പന്തലായനി അക്ലാരി അമര്‍നാഥ്(20)ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടി എസ്.ഐ ജിതേഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്,വിജു,വിവേക്,ഷംസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റിലായത്.സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. 

പന്തലായനി വെളളിലാട്ട് ഉണ്ണികൃഷ്ണന്‍(53),ഭാര്യ ദീപ(42),മക്കളായ നവനീത്(18),കൃഷ്‌ണേന്ദു(13)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഉണ്ണികൃഷ്ണന്റെ ഭാര്യ ദീപയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. വീട്ടില്‍ കയറി അതിക്രമം നടത്തുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെടും

Next Story

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ