പച്ചപ്പ് നിറച്ച് ഓഫീസ് അന്തരീക്ഷം; കൊയിലാണ്ടി പി.ഡബ്യു.ഡി ഓഫീസ് ഹരിതാഭമാക്കി ജീവനക്കാർ

മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും മേശപ്പുറത്തും തറയിലും ഫയലുകള്‍ കുമിഞ്ഞു കൂടി, ശ്വാസം മുട്ടിക്കുന്ന അവസ്ഥ കാണാം. എന്നാല്‍ താമസിക്കുന്ന വീടിനെ പോലെ ഓഫീസിനെയും കണ്ട്, അകത്തളങ്ങള്‍ പൂച്ചെടികളും സസ്യങ്ങളും കൊണ്ട് അത്യാകര്‍ഷകമായ രീതിയില്‍ അലങ്കരിച്ച് ഹരിതാഭമാക്കിയ ഒരു ഓഫീസ് കൊയിലാണ്ടിയിലുണ്ട്- കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തെ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ്ബ് ഡിവിഷന്‍ ഓഫീസ്. ഓഫീസിനകത്തേക്ക് കയറിയാല്‍ തന്നെ വല്ലാത്തൊരു കുളിര്‍മ്മ അനുഭവിക്കാനാവും. വീടിന്റെ അകത്തളങ്ങളില്‍ വളരുന്ന വള്ളിച്ചെടികളും മറ്റ് അലങ്കാരച്ചെടികളും പലയിടത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. ചുമരുകളിലെല്ലാം വള്ളിച്ചെടികള്‍ തൂങ്ങിയാടുകയാണ്. ഫയലുകളെല്ലാം കൃത്യമായി തന്നെ അടക്കിയും ഒതുക്കിയും വെച്ചപ്പോള്‍ തന്നെ ഓഫീസ് അന്തരീക്ഷവും മാറി.

ചുമരുകളിലും റാക്കുകളിലും പ്ലാസ്റ്റിക്ക് ബോട്ടിലുകളിലും മറ്റ് ഉപയോഗശൂന്യമായ പാത്രങ്ങളിലും മണ്ണും വെള്ളവും നിറച്ചാണ് വിവിധ തരം ചെടികള്‍ നട്ടു പരിപാലിക്കുന്നത്. ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് പി.സിദ്ദിഖാണ് ഓഫീസ് ഹരിതാഭമാക്കാനുളള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഐ.കെ.മിഥുന്‍ പറഞ്ഞു. ചെടികളെല്ലാം കൊണ്ടുവരുന്നത് സിദ്ധിഖും സഹപ്രവര്‍ത്തകരുമാണ്. ഒഴിഞ്ഞ വെളളക്കുപ്പികളും ബാരലുകളും പാത്രങ്ങളുമെല്ലാം ഇവര്‍ ചെടി വളര്‍ത്താന്‍ പ്രയോജനപ്പെടുത്തുന്നു. 12 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓഫീസിന്റെ പുറത്തും മനോഹരമായ ഒരു പൂന്തോട്ടമൊരുക്കാനുളള ശ്രമത്തിലാണ് ജീവനക്കാര്‍. മുറ്റത്തും വരാന്തയിലും അലങ്കാര ചെടികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓഫീസ് സമയം കഴിഞ്ഞ വേളകളും അവധി ദിനങ്ങളുമാണ് ഓഫീസ് ഹരിതാഭമാക്കാനുളള പരിശ്രമങ്ങള്‍ക്ക് ഇവര്‍ സമയം കണ്ടെത്തുന്നത്.


കേരളപിറവി ദിനത്തില്‍ കൊയിലാണ്ടി നഗരസഭ ഹരിതസ്ഥാപനമായി ഈ ഓഫീസിനെ തിരഞ്ഞെടുത്ത് ജീവനക്കാരെ ആദരിച്ചിരുന്നു. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌ക്കാരം സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതിനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സര്‍ക്കാര്‍ ഓഫീസിനെ മാറ്റിയതിനാണ് പുരസ്‌ക്കാരം. കാനത്തില്‍ ജമീലയാണ് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. കൊയിലാണ്ടി താലൂക്ക് ഓഫീസ്, കൊയിലാണ്ടി കൃഷി അസി.ഡയരക്ടറുടെ ഓഫീസ്, നഗരസഭ ഓഫീസ് എന്നിവയെയും ഹരിത ഓഫീസായി പ്രഖ്യാപിച്ചിട്ടുണ്ട്. പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍, പുളിയഞ്ചേരി യൂ.പി സ്‌കൂള്‍, പന്തലായനി ജി.എച്ച്.എസ്.എസ് എന്നിവയെ ഹരിതവിദ്യാലയങ്ങളായും നഗരസഭ പ്രഖ്യാപിച്ചു. നഗരസഭയിലെ 756 അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 46 അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളായി പരിഗണിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

Next Story

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു

Latest from Local News

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ടിയാടി താഴെ