ഷാഫി പറമ്പിൽ എം.പി ക്കും സംഘത്തിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ ഊഷ്മള സ്വീകരണം

വടകര യു.ഡി.എഫ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷാഫി പറമ്പിലിൽ എം.പി ക്കും സംഘത്തിനും ഇന്ത്യൻ അസോസിയേഷൻ ഷർജയിൽ ഊഷ്മളമായ സ്വീകരണം നൽകി.
ഇൻകാസ് ദുബായ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജയ് തോട്ടത്തിൽ സ്വാഗതം പറഞ്ഞു, കെ.ടി.അബ്ബാസ്‌ അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്ങര ഉദ്ഘാടനം ചെയ്തു, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീൺ കുമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, കെപിസിസി സെക്രട്ടറി കാറ്റാനം ഷാജി , ഇൻകാസ് നാഷണൽ പ്രസിഡന്റ് സുനിൽ അസീസ്, ആർഎംപി പ്രതിനിധി പ്രജിത് , കെഎംസിസി പ്രതിനിധി ഹാഷിം സാഹിബ്‌ എന്നിവർ സംസാരിച്ചു
മറുപടി പ്രസംഗത്തിൽ പ്രവാസികൾക്കായുള്ള പോരാട്ടം പാർലമെന്റിൽ തുടരുമെന്ന് ഷാഫി പറമ്പിൽ എം.പി.ഷാർജയിൽ പ്രവാസികൾക്ക് ഉറപ്ല് നൽകി.
പാർലമെന്റ് ഇലക്ഷൻ സമയത്ത് കെഎംസിസി ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ആണ് കെപി മുഹമ്മദ്‌ ചെയർമാൻ ആയും ഇക്ബാൽ ചെക്യാട് ജനറൽ കൺവീനർ ആയും വടകര യുഡിഎഫ് കോർഡിനേഷൻ കമ്മറ്റി രൂകരിച്ചത്.

Leave a Reply

Your email address will not be published.