അരാഷ്ട്രീയ വാദത്തിനെതിരെയുള്ള മുസ്‌ലിം ലീഗിന്റെ പോരാട്ടം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി ടി.ടി ഇസ്മായിൽ

പേരാമ്പ്ര:അരാഷ്ട്രീയ വാദത്തിനെതിരെയുള്ള മുസ്‌ലിം ലീഗിന്റെ പോരാട്ടം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി ടി.ടി ഇസ്മായിൽ. ന്യൂനപക്ഷരാഷ്ട്രീയത്തിൻ്റെ പാതയിൽ രാഷ്ട്രത്തെസേവിക്കുന്നതിൽ മുസ്ലിം ലീഗ് മാതൃകപരമായ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ലീഗിൻ്റെസത്യസന്ധതയും ആശയപ്രതിബദ്ധതയും പൊതു സമൂഹത്തിൻ്റെ പ്രശംസ നേടാൻ വഴിയൊരുക്കിയിട്ടുണ്ടെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു. പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് പൊളിറ്റിക്കൽസ്കൂളും, വയനാട് ദുരന്ത മേഖലയിൽ സേവനം അനുഷ്ഠിച്ചവൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിക്കൽ ചടങ്ങുംഇൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു.
ജംഷീർ ഹുദവി മുഖ്യപ്രഭാഷണം നടത്തി, കെ.പി റസാഖ് സ്വാഗതവും, ആർ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
ജില്ലാ മുസ്‌ലിം ലീഗ് സെകട്ടരി സി.പി.എ. അസീസ്,ആർ.കെമുനീർ, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി,
ടി.പി മുഹമ്മദ്, പുതുക്കുടിഅബ്ദുറഹിമാൻ,സി.പി ഹമീദ്, വാളാഞ്ഞി ഇബ്രാഹിം, സി. മൊയ്തു, പി.കെ റഷീദ്,
സി.കെ ഹാഫിസ്, ആർ.എം നിഷാദ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published.