ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കുറുവങ്ങാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്‌. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ലോറിയെ ഓവർടേക്ക് ചെയ്ത കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജൂബീഷ് ഡയാലിസിസ് പേഷ്യൻ്റാണ്. ഡയാലിസിസ് ചെയ്യാനായി കോഴിക്കോടേക്ക് പോവുന്നതിനിടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായു തകര്‍ന്നു.

Leave a Reply

Your email address will not be published.