പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു ; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു

പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് മഞ്ഞപ്പിത്തം പടരുകയാണ്. 200 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അധികം വിദ്യാർത്ഥികളാണ്. ഇതിൽ അധികപേരും പാലേരി വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. ജല പരിശോധനയിലും, കിണർ അടക്കമുള്ള മറ്റ് കുടി വെള്ള സ്രോതസ്സുകളിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

മലിനജലത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ട്. തൊട്ടുമുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടത്. കുറ്റ്യാടി കടേക്കച്ചാലിൽ ഫാത്തിമ (14)ആണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Next Story

പുറക്കാട് മലയിൽ ‘കുടുംബ സംഗമം’ നടത്തി

Latest from Main News

സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ – ഹെല്‍ത്ത് സംവിധാനം സജ്ജമായി

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ – ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളേജുകളിലെ 19 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ലാ/ജനറല്‍

നവംബർ 15 ന് പ്രധാനമന്ത്രി മോദി ദേവമോഗ്ര ക്ഷേത്രം സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 15 ന് നർമ്മദ ജില്ല സന്ദർശിക്കും. പ്രധാനമന്ത്രി മോദി ആദ്യം ദേവ്മോഗ്രയിലെ ആദിവാസി സമൂഹത്തിന്റെ ആരാധനാമൂർത്തിയായ

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു

ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു. ഇന്ന് പുലർച്ചെ മുതൽ മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിച്ചു.

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ