കൊയിലാണ്ടി പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ടു വരെ ആഘോഷിക്കും. 26ന് നാഗ പ്രതിഷ്ഠാ ദിനം, 27ന് കലവറ നിറയ്ക്കല്‍, 28ന് വൈകീട്ട് 6.55ന് കൊടിയേറ്റം. 29ന് വൈകീട്ട് പന്തം തെളിയിക്കല്‍, രാത്രി 9ന് ഭക്തിഗാനമേള, 30ന് ചെറിയ വിളക്ക്. ഉച്ചയ്ക്ക് സമൂഹ സദ്യ, വൈകീട്ട് പുഷ്പാഭിഷേക എഴുന്നളളിപ്പ്, തായമ്പക, രാത്രി 8.30ന് ഗാനമേള, നാന്ദകം എഴുന്നളളിപ്പ്.
31ന് വലിയ വിളക്ക്, അരങ്ങോല വരവ്. വൈകീട്ട് ദേവസങ്കീര്‍ത്തനം, രാത്രി 12.30ന് നാന്ദകം എഴുന്നളളിപ്പ്, തിറകള്‍. ഫെബ്രുവരി ഒന്നിന് താലപ്പൊലി,ആറാട്ട് കുട വരവ്,വൈകീട്ട് കുട്ടിച്ചാത്തന്‍ തിറ,താലപ്പൊലി എഴുന്നളളിപ്പ്,ഭഗവതി തിറ,രണ്ടിന് ആറാട്ട്,വൈകീട്ട് ആറാട്ട് പുറപ്പാട്,രാത്രി 12ന് കൊടിയിറക്കല്‍.







