നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എസ്.അനിത, അസിസ്റ്റന്റ് പ്രൊഫസർമാരായ എം. അഞ്ജലി ( നോഡൽ ഓഫീസർ), കെ. ശ്രുതി,ഡോ. രാഖി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഇക്കണോമിക്‌സ്, ബികോം ഡിപാർട്മെന്റുകളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ഒന്നാം വർഷ വിദ്യാർത്ഥിനികളായ എൻ.വി. ദിയ (ബി എ ഇക്കണോമിക്‌സ് ), അഷ് വിക മോഹൻദാസ് രജനി (ബി കോം ടാക്സേഷൻ), അനുശ്രീ വിനോദ് (ബി എ ഇക്കണോമിക്‌സ് ), യു.പി. വൈഷ്ണവി (ബികോം ടാക്സേഷൻ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.







