ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിലിൻ്റെ സമർപ്പണം ഫെബ്രുവരി 8 ന് നടക്കും

/

 

ചേമഞ്ചേരി : ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി 8 ന് നടക്കും. കാലത്ത് 7 മണിക്ക് താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. ശ്രീ കോവിൽ നിർമ്മാണ ശില്പികളെ ക്ഷേത്രം തന്ത്രി ആദരിക്കും.
കാലത്ത് 10 മണിക്ക് മേള കലാരത്നം ശ്രീ സന്തോഷ് കൈലാസ് സോപാന സംഗീതാർച്ചന നടത്തും. വിശേഷ നിവേദ്യമായി ചതുശ്ശ:ത പായസവും ഉണ്ടാവും.

ഉച്ചയ്ക്ക് 12മണിമുതൽ പ്രസാദഊട്ട്. വൈകിട്ട് 3.30 ന് ശ്രീ കോവിൽ സമർപ്പണ സദസ്സ് ആരംഭിക്കും. ശിവാഷ്ടകം (കുച്ചിപ്പുടി ) ഭരതനാട്യം ,ശിവരഞ്ജിനി (ഗാനാര്‍ച്ചന ) എന്നിവയോടെ സമർപ്പണ സദസ്സിന് തുടക്കമാവും. ക്ഷേത്രം ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജ പി കെ കേരളവർമ്മ, ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിപ്പാട്, പൂജ ഹരിഹരാനന്ദ സ്വാമിജി, ചലച്ചിത്ര സീരിയൽ താരം രക്ഷാരാജ്, മേള കലാരത്നം സന്തോഷ് കൈലാസ് തുടങ്ങിയവർ ശ്രീകോവിൽ സമർപ്പണ സദസ്സിൽ പങ്കെടുക്കും. ഏകദേശം ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ശില്പ ചാതുരിയിൽ നവീകരണ സംഘാടക സമിതി ശ്രീ കോവിലിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി

Next Story

നമ്പ്രത്ത്കര ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM