കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് എ സുമിത് കുമാർ പതാക ഉയർത്തി. പ്രധാനാദ്ധ്യാപിക ഷജിത, എ സജീവ് കുമാർ (പി ടി എ പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഡി ഐ ഷീബയ്ക്ക് ഉപഹാരം നൽകി. ചടങ്ങിൽ ജയദേവൻ സി കെ( വാർഡ് കൗൺസിലർ ) പ്രദീപ്കുമാർ എൻ വി ( പ്രിൻസിപ്പൽ) പ്രവീൺകുമാർ ( എസ്.എം.സി ചെയർമാൻ) നവീന ബിജു( സ്റ്റാഫ് സെക്രട്ടറി ) നിഖിൽ, ഷീബ, ടി, എൻ,റജിന ,എഫ്, എം.നസീർ സംസാരിച്ചു.







