കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

/

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2025 വർഷത്തെ മില്ല്യണർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ജേതാവായ ശ്രീമതി സിബിത വി കെ യെ അനുമോദിച്ചു. ഗ്രന്ഥശാലാസംഘം വായനാ മത്സരത്തിൽ പങ്കെടുത്ത കുമാരി സാന്ദ്രാ രഘുനാഥ്, അനോയ് കൃഷ്ണ എന്നിവരെയും അനുമോദിച്ചു.

വായനശാലാ ലൈബ്രറിയിലേക്ക് ശ്രീ നന്ദകുമാർ മൂടാടി സംഭാവന ചെയ്ത പുസ്തകങ്ങൾ ലൈബ്രേറിയൻ ശ്രീ. കൃഷ്ണൻ കിഴക്കയിൽ ഏറ്റുവാങ്ങി. നേതൃ സംഗമത്തിൽ വായനശാലാ പ്രസിഡൻ്റ് ശ്രീ വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി ശ്രീ പി.കെ. പ്രകാശൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീ സത്യൻ കെ, ശശി എലക്കുന്നത്ത് , രഘുകാവ്യാഞ്ജലി, വിശ്വൻ പി.കെ. എന്നിവർ ആശംസാ പ്രസംഗവും ശ്രീ നിശേഷ് നമ്പ്യാട്ടിൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

ഡിസംബർ 28 ന് ഗുജറാത്ത്‌ സന്ദർശിക്കുന്ന അമിത് ഷാ 330 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

Next Story

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..       1.എല്ല് രോഗവിഭാഗം      ഡോ:റിജു.