ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ ഗുവാഹത്തിയിൽ വിജയകരമായി നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പരീക്ഷാർഥികൾ ദേശീയ തലത്തിലുള്ള ഈ പരീക്ഷയിൽ പങ്കെടുത്തു.
പരീക്ഷയിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം പ്രെമിയർ ചെസ് അക്കാദമിയിലെ കോച്ചായ ആഖിൽ അബ്ദുള്ള പങ്കെടുത്തു. A ഗ്രേഡ് നേടി അദ്ദേഹം പരീക്ഷ വിജയകരമായി പാസായി.
ചെസ് രംഗത്തുള്ള ആഖിൽ അബ്ദുള്ളയുടെ അർപ്പണബോധവും സമർപ്പണവും വിദ്യാർത്ഥികൾക്കും പുതുതലമുറ ചെസ് താരങ്ങൾക്കും വലിയ പ്രചോദനമാണെന്ന് ചെസ് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ദേശീയ തലത്തിലെ ചെസ് ടൂർണമെന്റുകൾ നിയന്ത്രിക്കുന്നതിനുള്ള അധികാരം ലഭിക്കുന്ന പരിചയസമ്പന്നരായ അർബിറ്റർമാർക്ക് നൽകുന്ന പ്രധാന പദവിയാണ് സീനിയർ നാഷണൽ ആർബിറ്റർ (SNA). ഈ നേട്ടം കേരള ചെസിനും പ്രെമിയർ ചെസ് അക്കാദമിക്കും അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.







