ആദ്യകാല സി.പി.ഐ (എം.എൽ) നേതാവ് പി.കെ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു 

/

വടകര: സി.പി.ഐ (എം എൽ )ന്റെ ആദ്യകാല സംഘാടകനുംഅടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുകയും വയനാട് കോഴിക്കോട് ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുകയും ചെയ്ത അയനിക്കാട് പോസ്റ്റോഫീസ് പൊറാട്ട് കണ്ടി പി.കെ. ദാമോദരൻ മാസ്റ്റർ (78) അന്തരിച്ചു . കീഴൂർ യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു.

 

അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ മരണാസന്നനാകുന്ന വിധം ഭീകരമായ പീഡനത്തിരയായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പ്രധാന സംഘാടകരിലൊരാളും, കേസിൽ പ്രതിയുമായി രണ്ട് വർഷത്തിലധികം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. നക്സലൈറ്റ് പ്രസിദ്ധീകരണമായ

യെനാൻ മാസികയുടെ പ്രധാന സംഘാടകനും, നക്സലൈറ്റുകളുടെ നേതൃത്വത്തിൽ നടന്ന വിപ്പവസാംസ്കാരിക

പ്രവർത്തനങ്ങളുടെ തുടക്കക്കാരനുമായിരുന്നു.

പരേതരായ രാമൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്.

സഹോദരങ്ങൾ: പി.കെ. കമലാക്ഷി (കക്കോടി), പരേതരായ രാഘവൻ നായർ (റിട്ട. വനം വകുപ്പ് ), പി.കെ.ബാലകൃഷ്ണൻ (റിട്ട. അധ്യാപക, ബി.ഇ.എം യു.പി സ്കൂൾ, പുതിയങ്ങാടി ), പി.കെ.വേണു (റിട്ട. ട്രൈബൽ ഡിപ്പാർട്ട്മെന്റ് ).

സംസ്കാരം വൈകീട്ട് 6 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

Next Story

പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു

Latest from Koyilandy

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..       1.എല്ല് രോഗവിഭാഗം      ഡോ:റിജു.

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്