കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ് വൈസ് പ്രസിഡന്റ്. എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ആര്‍ ജെ ഡി പ്രതിനിധി അശ്വതി ഷിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. തിരുവങ്ങൂര്‍ ഡിവിഷനില്‍ നിന്ന് 436 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവര്‍ വിജയിച്ചത്. ചേമഞ്ചേരി പഞ്ചായത്തിലെ തിരുവങ്ങൂരില്‍ താമസം. ആര്‍ ജെ ഡി യുടെ സജീവ പ്രവര്‍ത്തകയാണ്.
വൈസ്പിപ്രസിഡൻ്റ് .വി.അനുഷ കാരയാട് ഡിവിഷനില്‍ നിന്നാണ് 1137 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. സി പി എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് ഖജാന്‍ജിയുമാണ്. തുടര്‍ച്ചയായി ഇടത് ഭരണം നിലനില്‍ക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് പന്തലായനി. 14 അംഗ ഭരണ സമിതിയില്‍ എല്‍ ഡി എഫിന് എട്ടും യു ഡി എഫിന് ആറും അംഗങ്ങളുണ്ട്. കഴിഞ്ഞ തവണ 13 അംഗ ഭരണ സമിതിയില്‍ 11 മെമ്പര്‍മാരും എല്‍ ഡി എഫായിരുന്നു.
